Follow the News Bengaluru channel on WhatsApp

സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്സ് കൗണ്‍സിലിന്റെ കര്‍ണാടക ഘടകം രൂപീകരിച്ചു

ബെംഗളൂരു: മനുഷ്യാവകാശ-സാമൂഹ്യ സംഘടനയായ സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്സ് കൗണ്‍സിലിന്റെ (എസ്‌ജെഎഫ്‌ഐആര്‍സി) കര്‍ണാടക സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ഹോട്ടല്‍ ഗ്രീന്‍പാത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ശങ്കര്‍ ബിദ്രിയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. എസ്‌ജെഎഫ്‌ഐആര്‍സി അന്തര്‍ദേശീയ പ്രസിഡന്റ് ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിച്ചു. സ്ഥാപക ഡയറക്ടര്‍ ദിവാസ് ലാമ രൂപീകരണ നടപടികൾക്ക് നേതൃത്വം നല്കി. ദേശീയ ചെയര്‍മാന്‍ ഷൗക്കത്ത് മിര്‍സ, റിട്ട. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും കേരള സ്റ്റേറ്റ് പ്രസിഡന്റുമായ ഒ. ജയരാജ് ഐഎഫ്എസ്, മഹാരാഷ്ട്ര ചെയർപേഴ്സൺ പ്രമീള കുമാര്‍, തമിഴ്‌നാട് ചെയർമാൻ സാം പ്രവീണ്‍, കേരള ജനറല്‍ സെക്രട്ടറി രാമഭദ്രന്‍, സെക്രട്ടറി പ്രിയംവദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച വ്യക്തികളെ യോഗത്തില്‍ ആദരിച്ചു.

കര്‍ണാടകയില്‍ നിരവധി സാമൂഹികക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സംസ്ഥാന വ്യാപകമായി മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവൽക്കരണ കാമ്പയിന്‍ നടത്തുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 

സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍

  • എക്സിക്യൂട്ടീവ് പ്രസിഡന്റ്: ഹരിനായര്‍
  • വൈസ് പ്രസിഡന്റ്മാര്‍ : പി.വി. അരുണ്‍, സജീവ്
  • ജനറല്‍ സെക്രട്ടറിമാർ: മധു കലമാനൂര്‍, നവീന്‍ പൈ
  • സെക്രട്ടറി: രാംദാസ് വല്യാട്ടില്‍
  • പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: സി.കെ.ഗോപാലകൃഷ്ണൻ
  • പ്രോഗ്രാം കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സൺ: പ്രേമകുമാരി
  • പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍: ഹരിദാസ്, ഗോപാലകൃഷ്ണന്‍ പി, ജിജു സിറിയക്

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.