Follow the News Bengaluru channel on WhatsApp

ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ; പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു: ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കർണാടക സർക്കാർ.

അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിർധനരായ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ അടക്കം വാങ്ങാൻ ഈ തുക ഉപകാരപ്പെടുമെന്ന് സർക്കാർ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. മുൻവർഷങ്ങളിൽ കർണാടകയിൽ അധികാരത്തിലിരുന്ന കോൺഗ്രസ്‌ -ജെഡിഎസ് സർക്കാരുകൾ നടപ്പിലാക്കാത്ത ജനക്ഷേമ പദ്ധതികളാണ് നിലവിൽ നടപ്പാക്കുന്നതെന്ന് ബൊമ്മൈ ചൂണ്ടിക്കാട്ടി.

സ്ത്രീ കേന്ദ്രീകൃതവും ജനക്ഷേമപരവുമായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാൻ പോകുന്നതെന്ന് മുൻപ് ബസവരാജ് ബൊമ്മൈ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്ന് ബെംഗളൂരുവിൽ നടന്ന റാലിക്കിടെ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതെല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ബൊമ്മൈ ആരോപിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ

നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് കർണാടകയിൽ നടപ്പിലാക്കുന്നത്. കലബുർഗി, യാദ്ഗിർ ജില്ലകളിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിട്ടുണ്ട്. കൂടാതെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇവയെല്ലാം കർണാടകയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.