എയർബാഗ് തകരാർ; മാരുതിക്ക് പിന്നാലെ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട

ബെംഗളൂരു: എയർബാഗ് തകരാറിലായതോടെ വാഹനങ്ങൾ തിരികെ വിളിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നി മോഡലുകളിലുള്ള 1400 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. എയർബാഗ് തകരാർ പ്രശ്നം കണ്ടെത്തിയതോടെ അടുത്തിടെ മാരുതി സുസുകി 17000ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സമാന നടപടിയുമായി ടോയോട്ടയും രംഗത്തെത്തിയിരിക്കുന്നത്. 

ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മ്മിച്ച ഇരു മോഡലുകളിലുമുള്ള വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. 1390 ഗ്ലാന്‍സയും ശേഷിക്കുന്ന അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുമാണ് തിരിച്ചുവിളിച്ചത്. 

സമാനമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. വിവിധ മോഡലുകളിലുള്ള 17,362 വാഹനങ്ങളാണ് മാരുതി തിരിച്ചുവിളിച്ചത്. എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മ്മിച്ച ആള്‍ട്ടോ കെ10, ബ്രസ, ബലെനോ തുടങ്ങി വിവിധ മോഡല്‍ കാറുകളാണ് മാരുതി തിരിച്ചുവിളിച്ചിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.