ഗര്‍ഭം ധരിക്കാന്‍ ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ കൊണ്ട് മനുഷ്യന്റെ അസ്ഥികളുടെ പൊടി കഴിപ്പിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ആണ് സംഭവം. ഗര്‍ഭം ധരിക്കാനായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചാണ് യുവതിയെ കൊണ്ട് അസ്ഥി പൊടിച്ച് കഴിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂനെ പോലീസ് എഫ് ഐ ആര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവ് അടക്കം ഏഴ് പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2019 ലായിരുന്നു യുവതിയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികൾ ഉണ്ടാകുമെന്ന് വിശ്വസിച്ച് പതിവായി മന്ത്രവാദം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

നിർബന്ധിത മന്ത്രവാദത്തിനൊപ്പം മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട് തന്നെ മർദ്ദിച്ചതായും യുവതി പറഞ്ഞു. ഒന്നിലധികം വിഷയങ്ങള്‍ ഉന്നയിച്ചാണ് യുവതി ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഐ പി സി സെക്ഷന്‍ 498 എ, 323, 504, 506 എന്നിവയ്ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3, നരബലി നിര്‍മ്മാര്‍ജ്ജനം എന്നിവ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഏഴ് പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.