Follow the News Bengaluru channel on WhatsApp

പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഇന്നും തുടരും

പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ നൽകിയ സമയപരിധി ഇന്ന് വൈകിട്ട് 5 ന് അവസാനിക്കും. 23നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ട സാഹചര്യം കണക്കിലെടുത്താണു നടപടി വേഗത്തിലാക്കിയത്. ആഭ്യന്തരവകുപ്പിൽ നിന്നു നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ചാണു നടപടി. 11 ജില്ലകളിലായി 200ലേറെ സ്ഥലങ്ങളിലാണ്‌ ജപ്‌തി ആരംഭിച്ചത്‌.ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ ടി.വി അനുപമ ഇന്നലെ നിർദേശം നൽകിയിരുന്നു. ഉടൻ റവന്യു ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ നടപടി തുടങ്ങി.

കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ കുലശേഖരപുരത്തെ 18 സെന്റും വീടും ഉപകരണങ്ങളും കണ്ടുകെട്ടി. മലപ്പുറത്ത്‌ പിഎഫ്‌ഐ ചെയർമാൻ ഒ.എം.എ സലാമിന്റെ മഞ്ചേരിയിലെ വീടും ജപ്തി ചെയ്‌തു. തിരുവനന്തപുരം ജില്ലയിൽ 4 പേരുടെ വസ്തുക്കൾ വസ്തുക്കൾ കണ്ടുകെട്ടി. വർക്കല, നെയ്യാറ്റിൻകര, കാട്ടാക്കട എന്നിവിടങ്ങളിലും നടപടിയുണ്ടായി. കോട്ടയം മീനച്ചിലിൽ മൂന്നുപേരുടെയും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ഒരാളുടെയും പത്തനംതിട്ട കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലായി നാലുപേരുടെയും സ്വത്ത്‌ കണ്ടുകെട്ടി. എറണാകുളത്ത് പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള പെരിയാർവാലി ക്യാമ്പസും മൂന്ന്‌ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥലവും വീടും ജപ്തി ചെയ്തു.

തൃശൂർ ജില്ലയിൽ 18 സ്ഥലങ്ങളിൽ കണ്ടുകെട്ടാനുള്ള നടപടി പൂർത്തിയായി. പാലക്കാട് ജില്ലയിൽ, സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫ് ഉൾപ്പെടെ 16 പേർക്കെതിരെയാണു നടപടി. കോഴിക്കോട് ജില്ലയിൽ 23 പ്രവർത്തകരുടെ വീടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ ശേഖരിച്ചു. വയനാട്ടിൽ 14 പേരുടെയും കണ്ണൂരിൽ 7 പേരുടെയും കാസർകോട് 5 പേരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.