ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ക്രിക്കറ്റിനെ ഉൾപെടുത്തില്ല

2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്തില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം രേഖാമൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു.

തുടർന്ന് 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശ്രമം ഐസിസി ആരംഭിച്ചു. ഇതിനായി ബിസിസിഐ സെക്രട്ടറി ജെയ് ഷായുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കും. 1900ലെ ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് മത്സരയിനമായിട്ടുള്ളത്.

ലോസ് ആഞ്ചലസ് ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ബേസ്‌ബോള്‍, സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌സ്‌പോര്‍ട് എന്നിവയാണ് ലോസ് ആഞ്ചലസ് ഒളിംപിക്‌സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടാതെ ഇടംപിടിച്ചിരുന്നത്. ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ 28 കായികയിനങ്ങളാണുണ്ടാവുക എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. എന്നാൽ ഐഒസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിക്കറ്റ് അടക്കമുള്ള ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

കൂടാതെ പുരുഷ ക്രിക്കറ്റ് മാത്രമായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. 1900ലെ പാരീസ് ഒളിംപിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനും ആതിഥേയരായ ഫ്രാന്‍സും മാത്രമാണ് ക്രിക്കറ്റില്‍ പങ്കെടുത്തിരുന്നത്. ആതിഥേയരാജ്യത്തിന് താൽപര്യമുള്ള ചില ഇനങ്ങൾ ഒളിംപിക്‌സിൽ ഉൾപ്പെടുത്താൻ അനുമതി ഉള്ളതിനാല്‍ ബ്രിസ്‌ബേന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടപെടല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.