Follow the News Bengaluru channel on WhatsApp

ഗുരുതര രോഗം ബാധിച്ച മലയാളിയായ ഏഴുവയസുകാരിയുടെ ചികിത്സക്കായി കുടുംബം സഹായം തേടുന്നു

ശിവനന്ദ

ബെംഗളൂരു: ഗുരുതര രോഗം ബാധിച്ച ഏഴുവയസുകാരിയുടെ ചികിത്സക്കായി കുടുംബം സഹായം തേടുന്നു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രതീഷ്- രാധിക ദമ്പതികളുടെ മകള്‍ ശിവനന്ദയാണ് ‘വെരി അപ്ലാസ്റ്റിക് അനീമിയ എന്ന രക്തസംബന്ധമായ രോഗം ബാധിച്ച് ബെംഗളൂരു സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്ലേറ്റ്ലെറ്റുകളുടെ കുറവു മൂലം വായില്‍നിന്നും മൂക്കില്‍നിന്നും ഇടക്കിടെ രക്തമൊലിക്കുകയും പനിവരികയും ചെയ്യുന്നതാണ് അസുഖം. ആദ്യം ഒറ്റപ്പാലത്തും പിന്നീട് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ചികിത്സ നടത്തിയ ശേഷം ബെംഗളൂരുവില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്.

മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഏക പോംവഴി എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂലിപ്പണിക്കാരനായ രതീഷിനും കുടുംബത്തിനും ഇത് താങ്ങാനാവില്ല. ചികിത്സയ്ക്ക് ബെംഗളുരുവില്‍ തങ്ങേണ്ടതിനാല്‍ ജോലിക്ക് പോകാനാകുന്നില്ല. ശിവനന്ദക്ക് മജ്ജദാനം ചെയ്യുന്നതിന്റ്റെ ഭാഗമായി അച്ഛന്‍ രതീഷും ഒമ്പതുവയസുകാരിയായ ചേച്ചി ശ്രീനന്ദയും ഇതിനകം പരിശോധനക്ക് വിധേയമായിട്ടുണ്ട്. മജ്ജ മാറ്റി വെച്ചശേഷവും ഒരു വര്‍ഷത്തോളം ചികിത്സ തുടരണം. ഒറ്റപ്പാലത്തുനിന്നും ബെംഗളുരുവില്‍ എത്തി ചികിത്സ നടത്തുന്നത് തന്നെ പ്രയാസപ്പെട്ടാണ്. നാട്ടുകാരുടെ സഹായത്തിലാണ് ഇപ്പോൾ ചികിത്സ മുന്നോട്ട് പോകുന്നത്. ശിവനന്ദയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. കാനറ ബാങ്കിന്റെ ഒറ്റപ്പാലം ശാഖയില്‍ രാധികയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായം അയക്കാം. അക്കൗണ്ട് നമ്പര്‍: 44542200010019. ഐ.എഫ്.എസ്.സി. കോഡ്: സി.എന്‍.ആര്‍.ബി.0014454. ഫോണ്‍: 6238658633.(ഗൂഗിള്‍ പേ നമ്പര്‍).


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.