Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ ഓട്ടോകളിലും ക്യുആർ കോഡ് ഏർപ്പെടുത്താൻ തീരുമാനം

ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോറിക്ഷകളിലും ക്യു ആർ കോഡ് സംവിധാനം അവതരിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഓട്ടോ ഡ്രൈവർമാരുടെ വിവരങ്ങളറിയാനും ആവശ്യമെങ്കിൽ അവർക്കെതിരെ പരാതി നൽകാനും ഇത്തരം ക്യുആർ കോഡുകൾ യാത്രക്കാരെ സഹായിക്കും.

ബെംഗളൂരു ട്രാഫിക് പോലീസ് ആണ് പദ്ധതി ആവിഷ്കരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ഡ്രൈവർമാരുടെ പേരും മറ്റും വിവരങ്ങളും അറിയാൻ കഴിയുന്നതാണ് സംവിധാനം. ഇതുസംബന്ധിച്ച് ഓട്ടോഡ്രൈവർമാരുടെ വിവിധ സംഘടനകളുമായി ചർച്ചകൾ നടത്തിവരികയാണ്.

സംഘടനകളുടെ നിർദേശം കൂടി പരിഗണിച്ചായിരിക്കും ക്യുആർ കോഡുകൾ പതിപ്പിക്കുകയെന്ന് ട്രാഫിക് പോലീസ് അധികൃതർ വ്യക്തമാക്കി. അമിത നിരക്ക് ഈടാക്കൽ, മോശം പെരുമാറ്റം, ഓട്ടം പോകാൻ വിസമ്മതിക്കൽ തുടങ്ങിയ പരാതികളെല്ലാം ഇത് വഴി രേഖപ്പെടുത്താം. ട്രാഫിക് പോലീസിന്റെ കേന്ദ്രീകൃത സംവിധാനത്തിലാണ് ഈ പരാതികളെത്തുക.

തുടർന്ന് ഇവ പരിശോധിച്ചശേഷം അതാത് മേഖലകളിലെ ട്രാഫിക് പോലീസ് സ്‌റ്റേഷനുകൾക്ക് കൈമാറും. ഇത്തരം പരാതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹരിക്കാനുള്ള സംവിധാനവും പോലീസ് ക്രമീകരിക്കും. നിലവിൽ മുംബൈയിലാണ് നിർദിഷ്ട സംവിധാനമുള്ളത്. ഇതേ മാതൃകയായിരിക്കും ബെംഗളൂരുവും പിന്തുടരുകയെന്ന് ട്രാഫിക് പോലീസ് കമ്മീഷണർ എം. എ. സലീം അറിയിച്ചു.

ഡ്രൈവർമാരുടെ പേരും മറ്റു വിവരങ്ങളും യാത്രക്കാർക്ക് കാണാൻ കഴിയുന്ന വിധം ഓട്ടോയ്ക്കുള്ളിൽ എഴുതി സൂക്ഷിക്കണമെന്ന നിയമം ഗതാഗത വകുപ്പ് നേരത്തെ നടപ്പാക്കിയിരുന്നു. രേഖപ്പെടുത്തിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാകുകയാണെങ്കിൽ അതാത് സമയങ്ങളിൽ തിരുത്തണമെന്നും നിയമമുണ്ട്. എന്നാൽ നിരവധി പേർ തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും ഇക്കാരണത്താൽ തന്നെ ഡ്രൈവർമാർക്കെതിരായ പരാതികൾ പരിഹരിക്കാൻ കാലത്തമസമെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.