എ.ഐ.കെ.എം.സി.സി. സംഘടിപ്പിക്കുന്ന സമൂഹവിവാഹം ഇന്ന് ഗൂഡല്ലൂരിൽ

ബെംഗളൂരു: എ.ഐ.കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം ഇന്ന് ഗൂഡല്ലൂരിൽ നടക്കും. രാവിലെ 10-മണിക്ക് ജി.ടി.എം.ഒ ക്യാമ്പസിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ അഞ്ചു സീസണുകളിലായി ബെംഗളൂരുവിൽ നടത്തിവരുന്ന സമൂഹവിവാഹത്തിന്റെ രണ്ടാം ഘട്ടമാണ് ഗൂഡല്ലൂരിൽ നടക്കുന്നത്. സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗൂഡല്ലൂരിലെ എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ ഒന്നാം വാർഷികവും നടക്കും. അഞ്ചാം സീസണിൽ ബെംഗളൂരുവിൽ നടന്ന സമൂഹവിവാഹത്തിന്റെ ആദ്യഘട്ടത്തിൽ 77 ജോഡികളാണ് വിവാഹിതരായത്. ഗൂഡല്ലൂരിൽ അർഹരായ 17 പേരിൽ 13 പേരുടെ വിവാഹമാണ് നടക്കുക.

ചടങ്ങിൽ എസ്.ടി.സി.എച്ച്. ഗൂഡല്ലൂർ ചാപ്റ്റർ പ്രസിഡന്റ് കെ.പി.മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എം.പി., വനിതാ ലീഗ് ദേശീയ അധ്യക്ഷ എ.സി.ഫാത്തിമ മുസഫർ, തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ എക്സ് എം.എൽ.എ., തമിഴ്നാട് ടൂറിസം വകുപ്പ് മന്ത്രി കെ.രാമചന്ദ്രൻ, എം.എൽ.എ.മാരായ പൊൻ ജയശീലൻ, ആർ.ഗണേഷ്, മുസ്ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, എ.ഐ.കെ.എം.സി.സി. ദേശീയ പ്രസിഡന്റ് എം.കെ.നൗഷാദ്, ജനറൽ സെക്രട്ടറി എ.ശംസുദ്ദീൻ, ബെംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.