Follow the News Bengaluru channel on WhatsApp

ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് സാധ്യമാക്കി എൻപിസിഐ

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം പുറത്തിറക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻപിസിഐ). ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചത്.

മൈക്രോ എടിഎം, എടിഎം കിയോസ്‌ക്, മൊബൈല്‍ എന്നിവ വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ സഹായിക്കും. വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭ്യമാകും.

ബാലന്‍സ്, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ആധാര്‍ നമ്പര്‍, ബാങ്ക് പേര്, എന്‍ റോള്‍മെന്റ് സമയത്ത് നല്‍കിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സാധിക്കും.

ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രത്യേകത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.