പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം, തുബ്രഹള്ളിയിലെ റോഷൻ എന്റർപ്രൈസുമായി ചേർന്ന് നടത്തിയ അഞ്ചാമത് പ്രശ്നോത്തരി മത്സരം സമാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ-സാഹിത്യ-സാംസ്‌കാരിക-കായിക മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾ പങ്കെടുത്തു.

അഭിലാഷ്, പ്രീതി എന്നിവർ ഒന്നാം സമ്മാനവും അനുപമ, സ്മിത എന്നിവർ രണ്ടാം സമ്മാനവും അനൂപ്-സനീഷ് മൂന്നാംസമ്മാനവും കരസ്ഥമാക്കി. വിജയികൾക്ക് റോഷൻ എന്റർപ്രൈസ് ഏർപ്പെടുത്തിയ സമ്മാനത്തുകയും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ ആറാമത് കെ വി ജി നമ്പ്യാർ സ്മാരക കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. കേരളത്തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യമേളയോടൊപ്പം പലതരത്തിലുള്ള കരകൗശലവസ്തുക്കളുടെ പ്രദർശനവും വില്പനയും കൂടി മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പ്രശ്നോത്തരി മത്സരത്തിനുള്ള ചോദ്യങ്ങൾ തയ്യാറാക്കി പരിപാടി അവതരിപ്പിച്ച രാജേഷ് കരിമ്പിലിനെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങൾ ഒരു കവിയെ എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നതിനെപ്പറ്റി കവയത്രി രമാ പ്രസന്നാ പിഷാരടി സംസാരിച്ചു. സമാജം പ്രസിഡന്റ് മുരളി മണി, ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.