കെ.പി.എ.സി നാടകം അപരാജിതർ-ഇന്ന് ഇന്ദിരാ നഗർ ഇസിഎയിൽ പ്രദർശനം

ബെംഗളൂരു: കേരളത്തിലെ പ്രശസ്ത നാടക ട്രൂപ്പായ കെ.പി.എ.സിയുടെ 66-ാമത് നാടകം അപരാജിതർ ഇന്ന് ബെംഗളൂരു ഇന്ദിരാ നഗർ ഇസിഎയിൽ പ്രദർശിപ്പിക്കും. കേരള സമാജത്തിന്റെയും ഈസ്റ് കൾച്ചറൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ദിരാനഗർ ഇ സി എ ഓഡിറ്റോറിയത്തിൽ 7 മണിക്ക് പ്രദർശനമുണ്ടാകുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഇ സി എ ജനറൽ സെക്രട്ടറി സോബിൻ സോമൻ എന്നിവർ അറിയിച്ചു. പ്രദർശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9845222688, 9880066695

കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിലെ വിവിധ ഇടങ്ങളിലായി നാടകം പ്രദർശിപ്പിച്ചിരുന്നു. ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെയും ബെൽമയുടെയും നേതൃത്വത്തിൽ ബെൽ കലാക്ഷേത്രയിൽ ആദ്യ പ്രദർശനം വെള്ളിയാഴ്ച നടന്നു. പ്രശസ്ത ക്യാൻസർ ചികിത്സ വിദഗ്ധൻ ഡോ എം വി പിള്ള ഉദ്ഘാടനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ബി എസ് എഫ് ഐ ജി ജോർജ് മാഞ്ഞൂരാൻ വിശിഷ്ടാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ജോയ്ന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, വി എൽ ജോസഫ്, ബെൽമ സെക്രട്ടറി ഉമേഷ്, വൈസ് പ്രസിഡണ്ട് പ്രശാന്ത്, കെ എൻ ഇ ട്രസ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കമനീധരൻ, സമാജം സോൺ കൺവീനർ അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

ശനിയാഴ്ച്ച പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിമാനപുര കൈരളി കലാ സമിതിയുടെ നേതൃത്വത്തിൽ കൈരളി കലാ സമിതി ഓഡിറ്റോറിയത്തിൽ നാടകം നടന്നു.

ഇന്നലെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി ക്രോസിലുള്ള ശ്രീ സായി പാലസിൽ പ്രദർശനം നടന്നു. സോൺ ചെയർമാൻ ഷാജി ഡി, കൺവീനർ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.