Follow the News Bengaluru channel on WhatsApp

കോടതി ഉത്തരവുകൾ കന്നഡയിലേക്ക് തർജ്ജമ ചെയ്യുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കോടതി ഉത്തരവുകൾ കന്നഡ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

സംസ്ഥാനത്തെ വിവിധ കോടതികളിൽ കന്നഡയിൽ വിധി പറയണമെന്നുള്ളത് കന്നഡ അനുകൂല സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പല കോടതി വിധികളിലും ഭാഷയുടെ ആശയക്കുഴപ്പം കണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോടതികളുടെ സുപ്രധാന വിധികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി കന്നഡ ഭാഷയിലേക്കുള്ള തർജ്ജമ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ നിയമങ്ങളെക്കുറിച്ച് കന്നഡയിൽ നിഘണ്ടു ആവശ്യമാണെന്നും നിയമ നിഘണ്ടു പ്രസിദ്ധീകരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പല വിധിന്യായങ്ങൾക്കും തത്തുല്യമായ വാക്കുകൾ കന്നഡയിൽ ഇല്ല. നിയമപരിജ്ഞാനം അഭിഭാഷകർക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും ഭരണകർത്താക്കൾക്കും ഇത് ലഭ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നഡയിൽ വിധിന്യായങ്ങളോ ഉത്തരവുകളോ നൽകുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ഇക്കാരണത്താൽ ഇതിനായി കഠിനമായ പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.