Follow the News Bengaluru channel on WhatsApp

ഡീസൽ നിരക്ക് കുറവ്; കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകളോട് കർണാടകയിൽ നിന്നുതന്നെ ഡീസൽ നിറക്കാൻ നിർദേശിച്ച് കേരള ആർടിസി

കേരളത്തിനേക്കാള്‍ ഡീസൽ നിരക്ക് കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കർണാടകയിൽ നിന്ന് തന്നെ ഡീസലടിക്കാൻ നിർദേശിച്ച് കേരള ആർടിസി സി.എം.ഡി. ബിജു പ്രഭാകരൻ.

കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. എന്നാൽ കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ് ലിറ്ററിന് വില. കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ‌ കാർഡും കേരള ആർടിസി നല്‍കിയിട്ടുണ്ട്. നേരത്തെ കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന കേരള ആർടിസി ബസുകൾ പാലക്കാട് ഡിപ്പോയിൽ നിന്നാണ് ഡീസലടിച്ചിരുന്നത്.

കർണാടകയിൽ നിന്ന് ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15ലക്ഷം രൂപ മാസം കെഎസ്ആർടിസിക്ക് ലാഭിക്കാനായിട്ടുണ്ട്. മാനന്തവാടി വഴി കർ‌ണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന രണ്ടു ബസുകളുമാണ് നിലവിൽ കാർഡ് ഉപയോഗിച്ച് ഡീസൽ കർണാടകയിൽ നിന്നും നിറക്കുന്നത്. പ്രതിദിനം 1500 ലിറ്റർ ഡീസലാണ് കേരള ആർടിസിയുടെ ഈ ബസുകൾ കർണാടകയില്‍ നിന്ന് നിറക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.