Follow the News Bengaluru channel on WhatsApp

വാഹനമോടിക്കുന്നവർ റോഡിൽ പ്രശ്നമുണ്ടാക്കിയാൽ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനമോടിക്കുന്നതു സംബന്ധിച്ച് റോഡിൽ തർക്കങ്ങൾ നിരന്തരം റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

ഇത്തരത്തിലുള്ള കൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും ട്രാഫിക് പോലീസ് പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

വിവിധ സന്നദ്ധ സംഘടനകളുമായും സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ ക്ലബുകളുമായും സഹകരിച്ചായിരിക്കും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം പറഞ്ഞു.

നഗരത്തിലെ വിവിധഭാഗങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതോടെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അതിവേഗം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. തിരക്കേറിയ റോഡുകൾ നിലവിൽ പൂർണമായും ക്യാമറാ നിരീക്ഷണത്തിലാണ്. എന്നാൽ മറ്റു ചെറു റോഡുകളിൽ ക്യാമറകളുടെ അഭാവം കാരണം ഇത്തരം സംഭവങ്ങളിൽ ഉടൻ നടപടി സാധ്യമാകുന്നില്ല. ലെയ്ൻ ട്രാഫിക് ഉൾപ്പെടെയുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ കുറയുമെന്നും കമ്മിഷണർ പറഞ്ഞു.

ഇതിനു പുറമെ റോഡിലുണ്ടാകുന്ന നിസാര തർക്കങ്ങൾ രമ്യമായ രീതിയിൽ പരിഹരിക്കുന്നതിനും മറ്റുമായി വാഹനമോടിക്കുന്നവർക്ക് ബോധവത്കരണം അത്യാവശ്യമാണ്. റോഡിൽ പെരുമാറേണ്ട രീതികളെക്കുറിച്ച് ധാരണകളില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇത് ഗൗരവമായി കാണുന്നുണ്ടെന്നും ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാഴ്ചയ്ക്കിടെ റോഡിലെ തർക്കങ്ങൾ അക്രമാസക്തമായ രണ്ടു സംഭവങ്ങളാണ് ബെംഗളൂരുവിൽ റിപ്പോർട്ട്‌ ചെയ്തിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.