പാക്കിസ്ഥാൻ ഇരുട്ടില്‍; വൈദ്യുതി പ്രതിസന്ധി രൂക്ഷം

പ്രധാന നഗരങ്ങളൊന്നിലും വൈദ്യുതിയില്ല

ഇസ്‌ലാമാബാദ്: ദേശീയ വൈദ്യുതി ശൃംഖല തകരാറിലായതോടെ പാക്കിസ്ഥാനിലുടനീളം വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. തിങ്കളാഴ്ച പുലർച്ചയോടെ രാജ്യവ്യാപകമായി 220 ദശലക്ഷത്തോളം ആളുകളാണ് ഇരുട്ടിലായത്. ഇസ്‌ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ നഗരങ്ങള്‍ മണിക്കൂറുകളായി പ്രതിസന്ധിയിലാണ്.

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ നഗരത്തിലെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും തകരാര്‍ ബാധിച്ചു. സംഭവം ശരിവെച്ചുകൊണ്ട് ജിയോ ന്യൂസും രംഗത്ത് എത്തിയിട്ടുണ്ട്. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്‍സ്മിഷന്‍ ലൈന്‍സ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇത് കാരണം 22 ജില്ലകളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെന്നും ചാനല്‍ പുറത്ത് വിട്ടു. 12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവു എന്നാണ് സർക്കാർ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം വൈദ്യുതി തകരാറിലായതിന്‍റെ യഥാര്‍ഥ കാരണം പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ഊര്‍ജത്തിന്‍റെ ഉപഭോഗം 30 ശതമാനവും കുറയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. വിദേശനാണ്യ ശേഖരം ഭയാനകമാം വിധം കുറഞ്ഞുവെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനം.

ഊര്‍ജ മേഖലയില്‍ പാക്കിസ്ഥാന് സംഭവിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഡീസല്‍, കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാക്കിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോള്‍ ആ രാജ്യത്ത് കിട്ടാക്കനിയാണ്. പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്ഥാനില്‍ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുകയാണ്. 24.5 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.