Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് നാളെ പൊതുഗതാഗത സർവീസ് ജീവനക്കാർ പ്രതിഷേധിക്കും

ബെംഗളൂരു: ശമ്പളം വർധിപ്പിക്കാനും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ കർണാടക ആർടിസി, ബിഎംടിസി, കെകെഎസ്ആർടിസി, എൻഡബ്ല്യുകെഎസ്ആർടിസി എന്നീ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പ്രതിഷേധിക്കും. സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ബോർഡും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയനും മറ്റ് അസോസിയേഷനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ബസ് സർവീസുകൾ തടസപ്പെടുത്തില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന് അസോസിയേഷനുകൾ നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത ആവശ്യങ്ങൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ശ്രദ്ധയിൽപ്പെടുത്തി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ബി. ശ്രീരാമുലു പല അവസരങ്ങളിലും യുണിയനുകൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ലെന്ന് കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എച്ച്. വി. അനന്ത സുബ്ബറാവു പറഞ്ഞു.

ശമ്പള പരിഷ്കരണം, ജോലി സമയം കുറയ്ക്കുക, എല്ലാ തൊഴിലാളികൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, ജീവനക്കാർക്കെതിരെ ചുമത്തിയ എഫ്ഐആർ പിൻവലിക്കുക, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ 14 ആവശ്യങ്ങളുടെ പട്ടികയാണ് യൂണിയനുകൾക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ ഫ്രീഡം പാർക്കിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. മറ്റുള്ളവർ കർണാടകയിലുടനീളമുള്ള അതാത് ഡിവിഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.