Follow the News Bengaluru channel on WhatsApp

കുട്ടികൾ ആവശ്യപ്പെട്ടാൽ ഉച്ചഭക്ഷണത്തിൽ മുട്ട നൽകണമെന്ന് നിർദേശം

ബെംഗളൂരു: സ്കൂളുകളിൽ വിദ്യാർഥികൾ ആവശ്യപെട്ടാൽ ഉച്ചഭക്ഷണത്തിൽ മുട്ട വിതരണം ചെയ്യണമെന്ന് കർണാടക പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഉച്ചഭക്ഷണ പദ്ധതിയിൽ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് പൊതുജനങ്ങളിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് ആശങ്കയില്ലെന്നും പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടികൾ ഭക്ഷണത്തിൽ മുട്ട ആവശ്യപ്പെട്ടിട്ടും മുട്ടയുടെ വില വർധിച്ചതോടെ അടുത്തിടെ സ്കൂളുകൾ ഉച്ചഭക്ഷണത്തിൽ മുട്ട നൽകുന്നത് നിർത്തിവെച്ചിരുന്നു.

ഉച്ചഭക്ഷണത്തിനായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകൾ കഴിഞ്ഞ മാസം വകുപ്പിനു കത്ത് നൽകിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.