Follow the News Bengaluru channel on WhatsApp

പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം നടത്തി

ബെംഗളൂരു:  ബെംഗളൂവിലെ പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. രാമമൂർത്തി നഗർ ഹോയ്സല നഗറിലെ നാട്യ പ്രിയ നൃത്ത ക്ഷേത്രയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.  നഗരവികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ്, നടനും സംവിധായകനുമായ മേജർ രവി എന്നിവർ മുഖ്യാതിഥികളായി. കെ.പി. ഉണ്ണി അധ്യക്ഷതവഹിച്ചു. രവീന്ദ്രൻ കല്ലേകുളങ്ങര റിപ്പോർട്ട് അവതരിപ്പിച്ചു. മഠത്തിൽ വേണുഗോപാൽ, വിജയദാസ്, പത്മദാസ്, വിജയൻ, കെ. മുരളി, സരസ്വതി, രതി സുരേഷ്, അച്യുതദാസ്, ജയബാല, ടീന, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

ശ്രീക്കുട്ടനും സംഘവും അവതരിപ്പിച്ച കണ്യാർകളി, മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിച്ച പൊറാട്ട് കളി, നാടൻ അനുഷ്ഠാന കലകളായ മദ്ദള കേളി, കൊമ്പ് പറ്റ്, ശങ്കരവാദ്യം, പൂതനും തിറയും, ശിങ്കാരിമേളം, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. മഹിളാവിഭാഗം ലളിതാ സഹസ്രനാമ പാരായണം നടത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.