ബിബിസി ‌ഡോക്യുമെന്ററി പ്രദർശനം; തിരുവനന്തപുരത്ത് സംഘർഷം

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനിടെ തിരുവനന്തപുരം പൂജപ്പുരയിൽ സംഘർഷം. ഇടത് സംഘടനകളും കോൺഗ്രസ് സംഘടനകളുമാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ലോ കോളേജ് ജംഗ്‌ഷൻ, മാനവീയം വീഥി, പൂജപ്പുര എന്നിവിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്ന് തടയാൻ യുവമോർച്ച പ്രവർത്തകർ ഇരച്ചെത്തുകയും ബാരിക്കേഡും ജലപീരങ്കിയും ഉപയോഗിച്ച് പോലീസ് തടയുകയുമായിരുന്നു. പോലീസ് ആറ് തവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

വനിതകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും ഇവർ ശ്രമിക്കുകയായിരുന്നു. എന്നാൽ, പോലീസുകാർ ഇത് ചെറുത്ത് തോൽപ്പിച്ചു. വനിതാ പോലീസ് ഉൾപ്പെടെ 150 പോലീസുകാരാണ് സംഭവ സ്ഥലത്ത് നിലയുറപ്പിച്ചത്.

സംഭവത്തിൽ ഏതാനും യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദർശനം കഴിഞ്ഞിട്ടും സംഘർഷം അവസാനിച്ചിട്ടില്ല. സമരത്തെ തുടർന്ന്, പൂജപ്പുര- ജഗതി റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഓഫീസുകളിൽ നിന്നും മറ്റും മടങ്ങുന്നവരടക്കമുള്ളവർ റോഡിൽ നിറയുന്ന സമയത്താണ് ബാരിക്കേഡ് വെച്ച് പ്രകടനം തടയലും സംഘർഷവും രൂപപ്പെട്ടത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.