Follow the News Bengaluru channel on WhatsApp

പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് തിരുത്താൻ അവസരം

പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താൻ അവസരം. ജനുവരി 26 മുതൽ ഈ സൗകര്യം ലഭ്യമാകും.

പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ സാധിക്കുക. സമുദായം, യോ​ഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം. ഇതിന് പി.എസ്.സി. ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും നേരിട്ടുള്ള തിരുത്തൽ സാധ്യമാണ്.

വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോ​ഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം.

അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തും. എന്നിരുന്നാലും സർക്കാർ സർവീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഈ അവസരം ഉപയോ​ഗിക്കാൻ കഴിയില്ല. ഇത്തരക്കാർക്ക് നിലവിലുള്ള നടപടിക്രമം തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.