Follow the News Bengaluru channel on WhatsApp

ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു യുവാവ് നോട്ടുകൾ വലിച്ചെറിഞ്ഞത്.

ഇതോടെ ഫ്ലൈഓവറിലും താഴെയും വലിയ ആൾക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകൾ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനം നിർത്തി ആളുകൾ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോയിൽ കാണാം. 10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. എന്നാൽ ആരാണു ചെയ്തതെന്നും കാരണമെന്തെന്നും വ്യക്തമല്ല.

എന്തിനാണ് യുവാവ് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞതെന്നും വ്യക്തമല്ല. ഇയാൾ കഴുത്തിൽ ഒരു ക്ലോക്ക് തൂക്കിയിരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് സംഭവ സ്ഥലത്ത് നിന്നും പോയിരിന്നു. തുടർന്ന് ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചതിനു യുവാവിനെതിരെ പോലീസ് കേസെടുത്തു. യുവാവ് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ സമയത്ത് റോഡിൽ ഉണ്ടായിരുന്നവരിൽ ചിലരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.