മുംബൈയിലുള്ള യുവതി അബദ്ധത്തിൽ ബിരിയാണി ഓർഡർ ചെയ്തത് ബെംഗളൂരുവിൽ നിന്ന്; 2500 രൂപയ്ക്ക് ബിരിയാണി എത്തിച്ച് സൊമാറ്റോ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും 2500 രൂപയുടെ ബിരിയാണി ഓർഡർ ചെയ്ത് മുംബൈ സ്വദേശിനി. സുബി എന്ന യുവതിയാണ് അബദ്ധത്തിൽ ബെംഗളൂരുവിലുള്ള ഹോട്ടലിൽ നിന്നും ബിരിയാണി ഓർഡർ ചെയ്തത്. സുബി ഓർഡർ ചെയ്തത് അബദ്ധത്തിലായിരുന്നെങ്കിലും ഈ ഓർഡർ സൊമാറ്റോ തള്ളിക്കളഞ്ഞില്ല. ബെംഗളൂരുവിലെ മേഘന ഫുഡ്സ് റെസ്റ്റോറന്റിൽ നിന്നുള്ള ബിരിയാണി അവർ മുംബൈയിൽ എത്തിച്ചുകൊടുത്തു. പക്ഷേ ബിരിയാണിക്ക് 2500 രൂപയാണ് വിലയായത്.
ജനുവരി 21-ന് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് സുബി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിൽ നിന്ന് 2500 രൂപയുടെ ബിരിയാണി ഓർഡർ ചെയ്യാൻ താൻ മദ്യലഹരിയിൽ ആയിരുന്നോയെന്ന് സുബി ട്വീറ്റ് ചെയ്തു. എന്നാൽ ഓർഡർ യുവതിയുടെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനുഭവത്തെ കുറിച്ച് തങ്ങളെ അറിയിക്കൂവെന്നുമാണ് സൊമാറ്റോ പ്രതികരിച്ചത്.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ കണക്കുപ്രകാരം 2022-ൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയത് ഭക്ഷണം ബിരിയാണിയാണ്. സ്വിഗ്ഗിയുടെ റിപ്പോർട്ട് പ്രകാരം തുടർച്ചയായി ഏഴാം വർഷവും ചിക്കൻ ബിരിയാണിയാണ് ഓർഡർ ചെയ്ത ഭക്ഷണങ്ങളിൽ മുന്നിൽ നിൽക്കുന്നത്.
Mumbai woman drunk orders biryani worth ₹2500 with a hilarious twist.
Here's what happened
Mint
The order was placed from Bengaluru's Meghana Foods in Bengaluru. … https://t.co/8MdnjBVEc0— boozzoman (@boozzoman) January 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.