പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി​ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി​ ചെയ്തതായാണ്​ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിത നൽകിയ റിപ്പോർട്ടിലുള്ളത്​. ​മലപ്പുറം ജില്ലയിൽനിന്നാണ്​ ഏറ്റവുമധികം സ്വത്ത്​ ജപ്തി ചെയ്തത്​. മലപ്പുറം ജില്ലയിൽ 126 പേരുടെ സ്വത്ത്‌ കണ്ടുകെട്ടി. ഏറ്റവും കുറവ്‌ ജപ്‌തിനടപടി കൊല്ലം ജില്ലയിലാണ്‌. പാലക്കാട്‌–23, കോഴിക്കോട്‌-22, തൃശൂർ-18, വയനാട്‌-11, കണ്ണൂർ–8, പത്തനംതിട്ട, കാസർകോട്‌, ഇടുക്കി, എറണാകുളം- ആറുവീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം– അഞ്ചുവീതം- എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ നടപടികൾ. ഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജി ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ചിലെത്തും.

സെപ്റ്റംബർ 23 നാണ് സംസ്ഥാനത്ത്​ ഹർത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ ​രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ ഭാരവാഹികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്. മുൻകൂർ നോട്ടീസ് നൽകാതെ സംഘടിപ്പിക്കരുതെന്ന ഹൈകോടതി ഉത്തരവ്​ ലംഘിച്ച്​ നടത്തിയ ഹർത്താലിൽ വ്യാപക അക്രമങ്ങൾ ഉണ്ടായി. ഇത്​ ശ്രദ്ധയൽപെട്ട ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസ്​ എടുത്തത്. തുടർന്നാണ് നാശനഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കണമെന്ന് നിർദേശിച്ചത്. കേരള ചേംബർ ഓഫ് കോമേഴ്‌സ്, തൃശൂരിലെ മലയാളവേദി തുടങ്ങിയ സംഘടനകളും ഹരജിയിൽ കക്ഷിചേർന്നിരുന്നു. നഷ്ടപരിഹാരം നൽകാനുള്ള ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച്, വേഗം പൂർത്തിയാക്കാൻ സർക്കാറിന് അന്ത്യശാസനം നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്തത്.

അതേസമയം ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് നൽകിയത്. ഹർത്താൽ സമയത്ത് വിദേശത്തായിരുന്നവർക്കും ഗൾഫിൽ സ്ഥിരതാമസമാക്കിയവർക്കും നോട്ടീസ് ലഭിച്ചതായും ആരോപണമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.