Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധന

ബെംഗളൂരു: സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധയുണ്ടായതായി വനംവകുപ്പിന്റെ ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തി. 2020-ൽ ആരംഭിച്ച കണക്കെടുപ്പിന്റെ വിവരമാണ് വനംവകുപ്പ് പുറത്തുവിട്ടത്.

സംസ്ഥാനത്ത് 650-നും 700-നും ഇടയിൽ കടുവകൾ ഉണ്ടെന്നാണ് കണക്ക്. ബന്ദിപ്പുർ വനമേഖലയിൽ മാത്രം കടുവകളുടെ എണ്ണത്തിൽ 10 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ രണ്ടുവർഷമായി കടുവകൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വ്യാപകമായത് ഇവയുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമായും വനംവകുപ്പ് സൂചിപ്പിച്ചു.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ.) 2018-ലെ കണക്കനുസരിച്ച് 524 കടുവകളായിരുന്നു സംസ്ഥാനത്തുള്ളത്. സാധാരണയായി എൻ.ടി.സി.എ. നാലുവർഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നതെങ്കിലും വനംവകുപ്പ് എല്ലാവർഷവും പരിശോധനകൾ നടത്താറുണ്ട്. കടുവകളുടെ സംരക്ഷണത്തിന് കൃത്യമായ സമയങ്ങളിൽ നടപടി സ്വീകരിക്കുന്നത് ലക്ഷ്യമിട്ടാണിത്. അതേസമയം എൻ.ടി.സി.എ.യുടെ 2022-ലെ കണക്കെടുപ്പിന്റെ റിപ്പോർട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രസിദ്ധീകരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.