Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ 108 നമ്മ ക്ലിനിക്കുകൾ ഈ ആഴ്ച അവസാനത്തോടെ പ്രവർത്തന സജ്ജമാകും

ബെംഗളൂരു: ബെംഗളൂരുവിലെ 108 നമ്മ ക്ലിനിക്കുകൾ ഈ ആഴ്ച അവസാനത്തോടെ തന്നെ  തുറന്ന് പ്രവർത്തിക്കും. ക്ലിനിക്കുകൾ തുറക്കാൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും ഡോക്ടർമാരുടെ ഒഴിവുകൾ കാരണം ഇത് മാറ്റിവെക്കുകയായിരുന്നു.

ഈ വാരാന്ത്യത്തോടെ 108 ക്ലിനിക്കുകളും വരും ദിവസങ്ങളിൽ 135 നമ്മ ക്ലിനിക്കുകളും തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലെ ആകെ 243 ക്ലിനിക്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 438 ക്ലിനിക്കുകളും ഓഗസ്റ്റിൽ തുറക്കാൻ സർക്കാർ ആലോചിക്കുന്നും അദ്ദേഹം പറഞ്ഞു.

ഓരോ ക്ലിനിക്കിലും ഒരു ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഒരു ഗ്രൂപ്പ് ഡി ജീവനക്കാരൻ എന്നിവരെ നിയമിക്കും.

ഡോക്ടർമാരുടെ കുറവ് നികത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 108 ക്ലിനിക്കുകൾ പ്രവർത്തനക്ഷമമായാൽ, ശേഷിക്കുന്ന ക്ലിനിക്കുകൾ ഉടൻ ആരംഭിക്കുന്നതാണ്. ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുടെ മാതൃകയിൽ സ്ഥാപിതമായ നമ്മ ക്ലിനിക്കുകൾ 12 സേവനങ്ങൾ സൗജന്യമായി നൽകും. കൂടാതെ 15,000 മുതൽ 20,000 വരെ ആളുകൾക്ക് സേവനം നൽകുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.