ഗ്രാമപഞ്ചായത്തുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ഗ്രാമപഞ്ചായത്തുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ച് സംസ്ഥാന സർക്കാർ.

പഞ്ചതന്ത്ര 2.0 എന്നതാണ് സോഫ്റ്റ്‌വെയറിന്റെ പേര്. ഡിപ്പാർട്ട്‌മെന്റ് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് (ആർഡിപിആർ) ആണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്. പുതിയ സോഫ്‌റ്റ്‌വെയറിന് സമർപ്പിത മീറ്റിംഗ് മാനേജ്‌മെന്റ് മൊഡ്യൂളുണ്ടെന്ന് ആർഡിപിആർ അഡീഷണൽ ചീഫ് സെക്രട്ടറി എൽ.കെ. അതീഖ് പറഞ്ഞു. സോഫ്‌റ്റ്‌വെയർ പഞ്ചായത്ത് തീരുമാനങ്ങൾ രേഖപ്പെടുത്തുകയും അവയെ കൃത്രിമത്വത്തിൽ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിനായി സമഗ്രമായ ഡിജിറ്റൽ സഹായത്തോടെയുള്ള വികേന്ദ്രീകൃത ഗവേണൻസ് ടൂൾ രൂപകൽപന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ അഭാവവും സോഫ്റ്റ്‌വെയർ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ സോഫ്‌റ്റ്‌വെയറിന് എസ്എംഎസ് അലേർട്ടുകൾ അയയ്‌ക്കാനും മീറ്റിംഗ് അറിയിപ്പുകൾ സൃഷ്ടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളിലെ നടപടികളുമായി ബന്ധപ്പെട്ടുള്ള കൈയെഴുത്ത് റെക്കോർഡുകളിൽ കൃത്രിമം കാണിക്കുന്ന പ്രശ്‌നവും സോഫ്‌റ്റ്‌വെയർ പരിഹരിക്കും. സോഫ്‌റ്റ്‌വെയർ വഴി നടപടിക്രമങ്ങളും രേഖകളും മറ്റും ഡിജിറ്റൽ സിഗ്നേച്ചറുകൾ ഉപയോഗിച്ച് ഉടൻ അപ്‌ഡേറ്റ് ചെയ്യും.

നിലവിൽ സംസ്ഥാനയത്ത തിരഞ്ഞെടുക്കപ്പെട്ട 82,170 ഗ്രാമപഞ്ചായത്ത് അംഗങ്ങളും 5,494 പ്രസിഡന്റുമാരും 5,673 വൈസ് പ്രസിഡന്റുമാരും 52,788 സ്റ്റാഫ് അംഗങ്ങളും സോഫ്റ്റ്‌വെയർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.