Follow the News Bengaluru channel on WhatsApp

വിവിധ മലയാളി കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷം, തൈക്കുടം ബ്രിഡ്ജ് മെഗാഷോ, കുടുംബ സംഗമം, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എന്നിവ ഇന്ന്

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മലയാളി കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾ ഇന്ന് നടക്കും.

മലബാർ മുസ്‌ലിം അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം

മലബാർ മുസ്‌ലിം അസോസിയേഷന്റെ റിപ്പബ്ലിക് ദിനാഘോഷം മൈസൂർ റോഡ് ക്രസന്റ് സ്കൂളിൽ നടക്കും. രാവിലെ 9.30-ന് പ്രസിഡന്റ് എൻ.എ. മുഹമ്മദ് പതാകയുയർത്തും. ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി.സി. സിറാജ് റിപ്പബ്ലിക്ദിന സന്ദേശം നൽകു.

കർണാടക മലയാളി കോൺഗ്രസ് റിപ്പബ്ലിക് ദിനാഘോഷം

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം വ്യാഴാഴ്ച 3.30-ന് എസ്.ജി. പാളയ ക്രിസ്തീയ വിദ്യാലയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അറിയിച്ചു.

സുവർണ കർണാടക തൈക്കുടം ബ്രിഡ്ജ് മെഗാഷോ

സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ ശാഖ സംഘടിപ്പിക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ മെഗാഷോ വ്യാഴാഴ്ച വൈകീട്ട് ആറുമുതൽ ഹെന്നൂർ -ബാഗല്ലൂർ മെയിൻറോഡ് കൊത്തന്നൂർ വിങ്‌സ് അരീന ഓഡിറ്റോറിയത്തിൽ നടക്കും.  പ്രവേശനത്തിന് പാസ് മൂലം നിയന്ത്രിക്കും കൂടുതൽ വിവരങ്ങൾക്ക്: 9945404979, 9740822558.

മാതൃഭൂമി അക്ഷരോത്സവം: കെ.ജയകുമാറിന്റെ പ്രഭാഷണം ഇന്ന് 

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കവിയും ഗാനരചയിതാവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ ബെംഗളൂരു ഇന്ദിരാ നഗറിലെ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് പ്രഭാഷണം നടത്തും. ബെംഗളൂരു കേരള സമാജവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണം വൈകിട്ട് നാലിന് തുടങ്ങും. ‘ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്ന വിഷയത്തിലാണ് പ്രഭാഷണം.

ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8.30 മുതൽ വൈകുന്നേരം നാല് മണിവരെ ടി.സി. പാളയ ശാന്തി നിലയ ആശുപത്രിയിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക്: 8553 612 378

ബെള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ  റിപ്പബ്ലിക് ദിന ആഘോഷവും പുതുവത്സരാഘോഷവും 

ബെള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഇന്ന് റിപ്പബ്ലിക് ദിന ആഘോഷവും പുതുവത്സരാഘോഷവും സംഘടിപ്പിക്കുന്നു. ഗുരു കോളനിയിലെ കെ.സി.എ ഹാളിൽ രാവിലെ 10.30 മുതൽ പരിപാടികൾ ആരംഭിക്കും.

കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് കുടുംബ സംഗമവും കലാസന്ധ്യയും

കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ കുടുംബ സംഗമവും കലാസന്ധ്യയും ഇന്ന് ഉച്ചയ്ക്ക് ശേഷം 4.30 മുതല്‍ ദാസറഹള്ളി പൈപ്പ് ലൈന്‍ റോഡിലുള്ള അയ്യപ്പ ടെമ്പിള്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. പ്രശസ്ത കന്നട മലയാളം പിന്നണി ഗായകന്‍ അജയ് വാര്യര്‍, ദാസറഹളളി എം എല്‍ എ ആര്‍. മഞ്ചുനാഥ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സമാജം അംഗങ്ങളുടെ വിവിധകലാപരിപാടികള്‍, അജയ് വാര്യരുടെ ഗാനാവതരണം, പ്രശസ്ത നൃത്തസംഘവും ടെലിവിഷന്‍ ഷോ അവതാരകരുമായ എക്സ്റ്റസി അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ, ചിലങ്ക ആര്‍ട്ട്‌സിന്റെ നൃത്തവും എന്നിവ ഉണ്ടായിരിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിമാസ സാഹിത്യസദസ്സും സുഗതകുമാരി അനുസ്മരണവും

വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യസദസ്സും സുഗതകുമാരി അനുസ്മരണവും ഇന്ദിരാനഗർ ഇ.സി.എ. മിനിഹാളിൽ ഇന്ന് നടക്കും. രാവിലെ 10 മുതൽ ഒന്നുവരെ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരി ഡോ. കെ. പി. സുധീര മുഖ്യാതിഥിയാകും. ഡോ. ജോർജ് മരങ്ങോലി, അനിൽ രോഹിത് എന്നിവർ സംസാരിക്കും.

വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജ്യോതിസ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് റെജിൻ ചാലപ്പുറം, വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഏഷ്യാ റീജിയൻ കോ-ഓർഡിനേറ്റർ ലിൻസൻ ജോസഫ്, ഏഷ്യാ റീജിയൻ ട്രഷറർ ഡിന്റോ ജേക്കബ്, സെക്രട്ടറി റോയ് ജോയ്, ആർട്ട് ആൻഡ് കൾചറൽ ഫോറം ബെംഗളൂരു കോ-ഓർഡിനേറ്റർ രമാ പിഷാരടി, സാഹിത്യ പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായ അനിൽ മിത്രാനന്ദപുരം, സിന്ധു ഗാഥ, യൂണിറ്റ് ട്രഷറർ ഫ്രാൻസ് മുണ്ടാടൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9611101411, 7406132723.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.