Follow the News Bengaluru channel on WhatsApp

എച്ച്എഎൽ അടിപ്പാത യാത്രക്കാർക്കായി തുറന്നുകൊടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്എഎൽ അടിപ്പാത(അണ്ടർപാസ്) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ബിബിഎംപി. 19.5 കോടി രൂപയുടെ ചെലവിൽ 280 മീറ്റർ അണ്ടർപാസ് നിർമാണ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്റ്റ്) കലാ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ ട്രയൽ റണ്ണിന് ശേഷമാണ് പൊതുജനങ്ങൾക്ക് സാധാരണ ഗതാഗതത്തിനായി പാത തുറന്നുകൊടുത്തത്.

എച്ച്എഎൽ ഓൾഡ് എയർപോർട്ട് റോഡ്-സുരഞ്ജൻദാസ് റോഡ് ജംഗ്ഷനിലെ അണ്ടർപാസ് പദ്ധതി നേരത്തെ തന്നെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ നിരവധി സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തിയാകാൻ കാലതാസമെടുക്കുകയായിരുന്നു. നേരത്തെ ജനുവരി ഒന്നിന് അടിപ്പാത ഗതാഗതത്തിനായി തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

പദ്ധതി യാഥാർഥ്യമായതോടെ ഓൾഡ് എയർപോർട്ട് റോഡിലെ ഗതാഗതം ഏറെക്കുറെ സുഗമമാകും. മാർത്തഹള്ളി, ഡോംലൂർ എന്നിവിടങ്ങളിൽ നിന്ന് ജീവൻ ബീമാ നഗർ, ന്യൂ തിപ്പസാന്ദ്ര, ബൈയപ്പനഹള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. അതുപോലെ, ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് മാർത്തഹള്ളി, വർത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് സിഗ്നലുകൾ ലഭിക്കില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.