Follow the News Bengaluru channel on WhatsApp

റിപ്പബ്ലിക് ദിനം; മനേക് ഷാ ഗ്രൗണ്ട് പരേഡിന് 8000ത്തോളം പേർ സാക്ഷ്യം വഹിക്കും

ബെംഗളൂരു: രാജ്യത്തെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികൾക്ക് 8000ത്തിലധികം പേർ സാക്ഷ്യം വഹിക്കും. പരേഡിൽ കെഎസ്ആർപി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻസിസി, സേവാദൾ എന്നിവിടങ്ങളിൽ നിന്നുള്ള 1,520 പേർ അടങ്ങുന്ന 38 സ്ക്വാഡുകൾ പങ്കെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു.

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിനോടുള്ള ആദരസൂചകമായി ഉത്തരഹള്ളി സർക്കാർ സ്‌കൂളിലെ 750 സ്‌കൂൾ കുട്ടികൾ പ്രത്യേക പരിപാടി അവതരിപ്പിക്കും. കർഷകർക്കായി സമർപ്പിച്ച ഗാനങ്ങൾ, കളരിപ്പയറ്റ്, സായുധ സേനയുടെ മോട്ടോർ സൈക്കിൾ സ്റ്റണ്ട് എന്നിവയും പരിപാടിയുടെ ഭാഗമാകും. ഇന്ന് രാവിലെ 9 മണിക്ക് ഗവർണർ തവർചന്ദ് ഗെലോട്ട് പതാക ഉയർത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

പൊതുജനങ്ങൾക്കായി 3,000 സീറ്റുകളും വിശിഷ്ടാതിഥികൾക്ക് 2,000 സീറ്റുകളും സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും 750 സീറ്റുകളും മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കും 2,000 സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് മേധാവി പറഞ്ഞു.

കൂടാതെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലുടനീളം റാൻഡം പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടികൾ നടക്കുന്ന സമയത്ത് ഗ്രൗണ്ടിന്റെ നാല് ഗേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും. ഗ്രൗണ്ടിനുള്ളിലോ പരിസരത്തോ സംശയാസ്പദമായ എന്തെങ്കിലും വസ്തുവോ വ്യക്തിയോ കണ്ടെത്തിയാൽ അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.