Follow the News Bengaluru channel on WhatsApp

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിടൂ’: തെളിവ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്

പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ ഓപ്പറേഷന്റെ വീഡിയോ കാണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയാണ് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ സര്‍ക്കാരിന് പ്രശ്നമില്ലെന്നും അല്‍വി പറഞ്ഞു. സുരക്ഷാ സേനയില്‍ വിശ്വാസമുണ്ട്. എന്നാല്‍, ബിജെപി സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസിന് സൈന്യത്തോട് ബഹുമാനമുണ്ടെന്നും റാഷിദ് അല്‍വി കൂട്ടിച്ചേർത്തു.

സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു, അത് കാണിക്കാന്‍ ദിഗ്വിജയ സിംഗ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ തെളിവ് ചോദിക്കുന്നില്ല, എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ കാണിക്കണം. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിശ്വാസ്യതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ പരസ്പര വിരുദ്ധമായ അവകാശവാദങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് യോഗി ആദിത്യനാഥ് കുറേ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അമിത് ഷാ അതിൽ നിന്നും വ്യത്യസ്തമായ അവകാശവാദമുന്നയിച്ചു. സൈന്യം ബിജെപിയുടെ വിപുലീകരണമാണെന്ന തരത്തിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സൈന്യം രാജ്യത്തിന്റെതാണ്, ബിജെപിയുടേതല്ല,’ റാഷിദ് അല്‍വി പറഞ്ഞു.

2019-ല്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ദിഗ്വിജയ സിംഗ് സംശയമുന്നയിച്ചിരുന്നു. ഇതിനെ പിന്തുണച്ചായിരുന്നു റാഷിദ് ആല്‍വിയുടെ പ്രതികരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.