ബെംഗളൂരു സബർബൻ പദ്ധതി; രണ്ടാം ഘട്ടത്തിനായുള്ള ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: കർണാടക-റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസസ് (കെ-റൈഡ്) നടപ്പാക്കുന്ന സബർബൻ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്കായുള്ള ടെൻഡർ ക്ഷണിച്ചു.

148 കിലോമീറ്റർ പാത ഉൾപ്പെടുന്ന പദ്ധതിയിൽ 46.8 കിലോമീറ്റർ ദൈർഘ്യമുള്ള ഹീലാലിഗെയ്ക്കും രാജനകുണ്ടെയ്ക്കും ഇടയിലുള്ള കനക ലൈനിലെ സിവിൽ ജോലികളാണ് ടെൻഡർ ഉൾക്കൊള്ളുന്നത്. 8.96 കിലോമീറ്റർ നീളമുള്ള ഒരു എലവേറ്റഡ് വയഡക്‌ടിന്റെ രൂപകല്പനയും നിർമ്മാണവും 37. 92 കിലോമീറ്റർ നീളമുള്ള അറ്റ്-ഗ്രേഡ് രൂപീകരണവും ടെൻഡറിൽ ഉൾപെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം ഈ ടെൻഡറിന്റെ ഭാഗമായിരിക്കില്ല. ഇതിനായി പ്രത്യേക ടെൻഡർ പിന്നീട് ക്ഷണിക്കും.

രണ്ടാം ഘട്ടത്തിനായുള്ള ടെൻഡർ 2021 ഒക്ടോബറിൽ വിളിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഇത് മാറ്റിവെക്കുകയായിരുന്നു. നിലവിൽ ഏപ്രിൽ 27 ആണ് ടെൻഡർ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം ബൈയപ്പനഹള്ളിക്കും ചിക്കബാനവാരയ്ക്കുമിടയിലുള്ള (25.01 കി.മീ.) പ്രവൃത്തികൾ ഇതിനകം ലാർസൺ ആൻഡ് ടാബ്രോ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി,  കെംഗേരി -കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് എന്നിവയാണ് പദ്ധതിയുടെ ശേഷിക്കുന്ന രണ്ട് ഇടനാഴികൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.