Follow the News Bengaluru channel on WhatsApp

വിസ സേവനങ്ങൾ ഞായറാഴ്ചകളിലും ലഭ്യമാക്കി യുഎഇ

യുഎഇയിൽ ഞായറാഴ്ച അടക്കം ഇനി എല്ലാ ദിവസവും പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കഴിയും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നയതന്ത്ര ദൗത്യങ്ങള്‍ക്കും ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ഇനി മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കും.

20-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റ് സേവന ദാതാവാണ് ബിഎല്‍സ് ഇന്റര്‍നാഷണല്‍ സര്‍വീസ്. പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ദുബായിലെയും ഷാര്‍ജയിലെയും മൂന്ന് സ്ഥലങ്ങളില്‍ ആണ് അപേക്ഷിക്കാനാകുക. പ്രാദേശിക സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഒഴികെ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ബിഎല്‍സ് ഇന്റര്‍നാഷണല്‍ സര്‍വീസ് എല്ലാ ദിവസങ്ങളിലും തുറന്നിരിക്കും. അതേസമയം റംസാൻ മാസത്തില്‍ (മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 22 വരെ) ഞായറാഴ്ച ഈ സേവനം താല്‍ക്കാലികമായി നിര്‍ത്തും.

പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയാണ് എന്നും പുതിയ നടപടി അതിന്റെ ഉദാഹരണമാണ് എന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു. കൂടാതെ അപ്പോയിന്റ്മെന്റോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ഏതൊരു ഇന്ത്യന്‍ പൗരനും അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കാവുന്ന സാഹചര്യമാണ് ഒരുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തത്കാല്‍ കേസുകള്‍, അടിയന്തര സാഹചര്യങ്ങള്‍ (വൈദ്യ ചികിത്സ, മരണം), മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഒഴികെയുള്ള അപേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷകളും മറ്റ് അനുബന്ധ പേപ്പറുകളുമായി ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാൺ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.