ചരിത്ര വിജയം; പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക്‌

ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ. 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

പോചഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് കൗമാരപ്പട. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നഷ്‌‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 69 റൺസ് വിജയലക്ഷ്യം 14 ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. സ്‌കോർ: ഇം​ഗ്ലണ്ട് 68 (17.1), ഇന്ത്യ 69/3 (14).

പുറത്താവാതെ 24 റൺസെടുത്ത സൗമ്യ തിവാരിയാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. ക്യാപ്റ്റൻ ഷെഫാലി വർമ (15), ശ്വേത ഷെറാവത്ത് (അഞ്ച്), ജി. തൃഷ (24) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഋഷിത ബസു റൺസെടുക്കാതെ പുറത്താവാതെ നിന്നു.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത റയാന മക്‌ഡൊണാള്‍ഡ് ഗേയാണ് അവരുടെ ടോപ് സ്‌കോറര്‍. സോഫിയ സ്മാലെ (11), അലെക്‌സ സ്റ്റോണ്‍ഹൗസ് (11), നിയാം ഫിയോണ ഹോളണ്ട് (10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.

ഇന്ത്യക്കായി നാലോവറിൽ ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ടിറ്റസ് സദ്ദുവാണ് കളിയിലെ താരം. 293 റൺസും ഒമ്പത് വിക്കറ്റും നേടി ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗ്രെയ്സ് സ്ക്രിവൻസ് ടൂർണമെന്റിന്റെ താരമായി.

ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ. 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.