Follow the News Bengaluru channel on WhatsApp

മകള്‍ മാള്‍ട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: വൈറലായി ചിത്രങ്ങൾ

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും തന്റെ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്റെ മുഖം ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടില്ല. എന്നാലിപ്പോഴിതാ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. വാടക ഗര്‍ഭധാരണത്തിലൂടെ 2022 ജനുവരിയിലാണ് പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായ വേളയിലാണ് താരം മാള്‍ട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരങ്ങളുടേയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു താരം. മകള്‍ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങളൊന്നും തന്നെ പ്രിയങ്കയോ ജൊനാസ്സോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നില്ല. യുഎസിലെ സാന്‍ ഡിയേഗോ ഹോസ്പിറ്റലില്‍ ജനുവരി 15നാണ് മാള്‍ട്ടി ജനിച്ചത്.

മാള്‍ട്ടി എന്ന പേര് സംസ്കൃതത്തില്‍ നിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശമാണ് ഇത് അര്‍ത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ‘മാരിസ്’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാള്‍ട്ടിയുടെ ഭാഗമാണ് മാള്‍ട്ടി.

മാസം തികയാതെ ജനിച്ച്‌ മാള്‍ട്ടി മൂന്ന് മാസത്തോളം ഐ.സി.യുവിലായിരുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന ആശങ്കപ്പെട്ടതായും അടുത്തിടെ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക് ജോണ്‍സും വിവാഹിതരാകുന്നത്. 2017ല്‍ ഒരു പൊതുപരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.