Follow the News Bengaluru channel on WhatsApp

നീന്തൽക്കുളത്തിൽ പരിശീലനത്തിനെത്തിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: നീന്തൽ പരിശീലനത്തിനായി എത്തിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. ബെംഗളൂരു ജെ.പി.നഗർ ഉത്തരഹള്ളി മെയിൻ റോഡിലെ സ്വകാര്യ നീന്തൽപരിശീലന സ്ഥാപനത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ജാറഗനഹള്ളി സ്വദേശികളായ മോഹൻ (13), ജയന്ത് (13) എന്നിവരാണ് മരിച്ചത്. ജെ.പി. നഗറിന് സമീപത്തെ സർക്കാർ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

നീന്തൽക്കുളത്തിലെ മുതിർന്നവർക്കുള്ള ഭാഗത്ത് കുട്ടികൾ ഇറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കുളത്തിലെ ആറടിയോളം ആഴമുള്ള ഭാഗത്തിറങ്ങിയതാണ് കുട്ടികളെ അപകടത്തിലാക്കിയത്. രാവിലെ സ്കൂളിലേക്കുപോയ ഇരുവരും ക്ലാസ് ഒഴിവാക്കിയാണ് നീന്തൽക്കുളത്തിലെത്തിയത്. കുട്ടികളിൽ നിന്നും 100 രൂപവീതം ഫീസ് ഇടാക്കി ഇരുവർക്കും പരിശീലകൻ നീന്തൽക്കുളം അനുവദിക്കുകയായിരുന്നു. തുടർന്ന് സ്വന്തം മുറിയിലേക്ക് പോയി ഏറെനേരം കഴിഞ്ഞ് തിരികെവന്നതോടെയാണ് കുട്ടികൾ ചലനമറ്റ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ നീന്തൽ പരിശീലകനെ പോലീസ് അറസ്റ്റുചെയ്തു. പരിശീലന കേന്ദ്രത്തിൻ്റെ ഉടമകളായ നരേഷ്, ശേഖർ എന്നിവരുടെപേരിൽ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയാണ് പരിശീലകന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നാണ് പോലീസ് പറഞ്ഞു. മതിയായ സുരക്ഷ നൽകാതെയാണ് കുട്ടികൾക്ക് നീന്തൽക്കുളം അനുവദിച്ചതെന്നും ഉടമകൾക്കും പരിശീലകനും എതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.