Follow the News Bengaluru channel on WhatsApp

തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

ബെംഗളൂരു: ജനാധിപത്യം ഒരു പഠനം-ഭാഗം ഒന്ന് ‘സ്വാതന്ത്ര്യ ബോധം’ എന്ന വിഷയത്തില്‍ തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരന്‍ മുഹമ്മദ് കുനിങ്ങാട് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. അനീസ് സി.സി.ഒ ഉദ്ഘാടനം ചെയ്തു.

മനുഷ്യാത്മാവിന്റെയും മാനുഷികതയുടെയും സൂര്യപ്രകാശം പകരുന്ന തുറന്ന ജാലകമാണ് സ്വാതന്ത്ര്യമെന്നും സ്വാതന്ത്ര്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും സങ്കല്‍പ്പങ്ങള്‍ ഇതിനകം ലോകത്ത് സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് കുനിങ്ങാട് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ ഗുണം സ്വത്വബോധമാണ്. താന്‍ ആരെക്കാളും ചെറുതല്ല, താന്‍ ആരെക്കാളും വലുതുമല്ല എന്ന ബോധം ഉണ്ടാക്കിയെടുക്കലാണ് വിദ്യാഭ്യാസം കൊണ്ടുള്ള പ്രഥമ ആവശ്യം. ചരിത്രബോധവും വിദ്യാഭ്യാസം കൊണ്ട് ആര്‍ജ്ജിച്ച് എടുക്കേണ്ട ഗുണമാണ്. തന്റെ സ്വത്വബോധത്തിലേക്ക് ചരിത്രബോധം ചേര്‍ത്തു വെക്കുമ്പോഴാണ് ഒരാളില്‍ സ്വാതന്ത്ര്യബോധം വരുന്നത്. മുഹമ്മദ് കുനിങ്ങാട് പറഞ്ഞു.

നാളിത് വരെ നാം അനുഭവിച്ച് വരുന്ന സ്വാതന്ത്ര്യത്തെ പറ്റി എന്തിനാണ് ഇനിയങ്ങോട്ട് ബോധവാനാകുന്നത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാകാം. എന്നാൽ ഓരോ ദിവസം കഴിയുന്തോറും നാം അനുഭവിച്ച സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവിന് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെകുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് അനീസ് സി.സി.ഒ പറഞ്ഞു. വൈസ് പ്രസിഡണ്ട് എ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ആര്‍. വി. പിള്ള, ശ്രീകണ്ഠന്‍ നായര്‍, രവികുമാര്‍ തിരുമല, ഡോ. ശിവരാമകൃഷ്ണന്‍, പി.പി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു പി. മോഹന്‍ദാസ് നന്ദി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.