Follow the News Bengaluru channel on WhatsApp

കർണാടക തെരഞ്ഞെടുപ്പ്; സഹോദരനെതിരെ ഭാര്യയെ മത്സരിപ്പിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ സഹോദരനെതിരെ ഭാര്യയെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ മന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡി.

അടുത്തിടെയാണ് റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് ഭാര്യയുടെ സ്ഥാനാർഥി പ്രഖ്യാപനവുമായി റെഡ്ഢി രംഗത്തെത്തിയിരിക്കുന്നത്.

ഭാര്യ അരുണ ലക്ഷ്മി ബെള്ളാരി സിറ്റി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. നിലവില്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനും ബിജെപി നേതാവുമായ ജി. സോമശേഖരന്റെ സിറ്റിങ് മണ്ഡലമാണ് ഇത്.

കോപ്പാല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍ നിന്നാണ് ഖനി വ്യവസായി കൂടിയായ ജനാര്‍ദ്ദന റെഡ്ഡി മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരന്‍ ജി. കരുണാകര റെഡ്ഡി ഹാരപ്പനഹള്ളി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്.

ജയിക്കാന്‍ സാധ്യതയുള്ളിടത്താണ് തങ്ങള്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ ജയം ഉറപ്പാക്കാന്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മണ്ഡലസന്ദര്‍ശനങ്ങള്‍ നടത്തുമെന്നും ജനാര്‍ദ്ദന റെഡ്ഡി പറഞ്ഞു.

അതേസമയം കുടുംബാംഗങ്ങള്‍ക്കെതിരെ മത്സരിക്കണമെന്ന് താന്‍ വിചാരിച്ചിട്ടില്ലെന്ന് സോമശേഖര്‍ റെഡ്ഡി പറഞ്ഞു.

താന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ ക്ഷണം സ്വീകരിച്ച് പുതിയ പാര്‍ട്ടിയിലേക്ക് പോകാതിരുന്നതിനാലാകാം അദ്ദേഹത്തിന്റെ ഭാര്യയെ തനിക്കെതിരെ മത്സരിപ്പിക്കുന്നതെന്നും സോമശേഖര റെഡ്ഡി പറഞ്ഞു.

കല്യാണ രാജ്യ പ്രഗതി പക്ഷ എന്നാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ പുതിയ പാര്‍ട്ടിയുടെ പേര്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ചായിരുന്നു അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.