Follow the News Bengaluru channel on WhatsApp

ലൈംഗീക പീഡനക്കേസിൽ ചിത്രദുർഗ മുൻ മഠാധിപതിക്ക് ജാമ്യം നിഷേധിച്ചു

ബെംഗളൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായ ചിത്രദുർഗ മുരുഗ മഠം മുൻ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിന്റെ ജാമ്യാപേക്ഷ ചിത്രദുർഗ അഡീഷണൽ സെഷൻസ് കോടതി തള്ളി.

ശിവമൂർത്തിയുടെ ജാമ്യാപേക്ഷ ഇതിനു മുൻപും പലതവണ കോടതി തള്ളിയിരുന്നു. കോടതിയിൽ കുറ്റപത്രം നൽകിയ ശേഷവും ജാമ്യാപേക്ഷ തള്ളിയതിനെതിരേ ശിവമൂർത്തി കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. തുടർന്നാണ് സെഷൻസ് കോടതിയെ വീണ്ടും സമീപിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസുമായി ബന്ധപ്പെട്ട് ശിവമൂർത്തിയെ അറസ്റ്റുചെയ്തത്. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.