സഹപ്രവർത്തകന്റെ ശല്യം; യുവഡോക്ടർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആശുപത്രിയിലെ സഹപ്രവർത്തകന്റെ ശല്യം കാരണം യുവ ദന്തഡോക്ടർ ബെംഗളൂരുവിൽ ജീവനൊടുക്കി. നഗരത്തിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിനിയാണ് ജീവനൊടുക്കിയത്. സഹപ്രവർത്തകനായ സുമിത് യുവതിക്കെതിരെ ആശുപത്രിയിലെ മറ്റു ജീവനക്കാർക്കിടയിൽ മോശം രീതിയിൽ പ്രചാരണം നടത്തിയതിനെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പോലീസ് പറഞ്ഞു.
യുവതിയോട് സുമിത് നിരവധി തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂടാതെ ഒപ്പമിരുന്ന് മദ്യം കഴിക്കാനും പുകവലിക്കാനും നിർബന്ധിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ എതിർത്തതോടെ സുമിത് യുവതിയെക്കുറിച്ച് ആശുപത്രിയിൽ അപവാദപ്രചാരണം നടത്തി. ഇതേത്തുടർന്ന് ഇവർ ജീവനൊടുക്കുകയായിരുന്നെന്ന് സഞ്ജയ്‌നഗർ പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.