Follow the News Bengaluru channel on WhatsApp

രഞ്ജി ട്രോഫി; കര്‍ണാടക സെമിയില്‍ പ്രവേശിച്ചു

രഞ്ജി ട്രോഫിയുടെ സെമിയിൽ പ്രവേശിച്ച് കർണാടക. ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ തകർത്താണ് എട്ടുതവണ കിരീടം നേടിയ കർണാടക അവസാന നാലിലെത്തിയത്.

ഇന്നിങ്സിനും 281 റൺസിനുമാണ് കർണാടകയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഉത്തരാഖണ്ഡ് 116 റൺസിന് പുറത്തായി. 31 റൺസെുത്ത കുനാൽ ചന്ദേല മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. കർണാടകയ്ക്ക് വേണ്ടി എം.വെങ്കിടേഷ് അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച കർണാടക ആദ്യ ഇന്നിങ്സിൽ 606 റൺസാണ് അടിച്ചെടുത്തത്.

161 റൺസെടുത്ത് പുറത്താവാതെ നിന്ന ശ്രേയസ് ഗോപാലാണ് ടീമിന്റെ ടോപ് സ്കോറർ. 83 റൺസെടുത്ത മായങ്ക് അഗർവാളും മികച്ച പ്രകടനം പുറത്തെടുത്തു. കർണാടക നേടിയ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഉത്തരാഖണ്ഡ് 209 റൺസിന് ഓൾ ഔട്ടായി.

മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഝാർഖണ്ഡിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗാളും ആന്ധ്രാ പ്രദേശിനെ അഞ്ചുവിക്കറ്റിന് കീഴടക്കി മധ്യപ്രദേശും സെമിയിലെത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.