Follow the News Bengaluru channel on WhatsApp

കേരള ബജറ്റ്; അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം, സാധാരണക്കാർക്ക് അനുകൂലമാകുമോ?

2023-2024 സാമ്പത്തിക വർഷത്തിലെ സമ്പൂർണ ബജറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. എന്തിനൊക്കെ ചെലവ് കൂടുമെന്നും കുറയുമെന്നും അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ്പ്രതീക്ഷിക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വർദ്ധനക്കുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും. ഭൂമിയുടെ ന്യായനില, നികുതി നിരക്കുകൾ, ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ ഫീസുകൾ, പ്രഫഷൻ ടാക്‌സ് എന്നിവയിലൊക്കെ മറ്റമുണ്ടാകുമെന്നാണ് സൂചനകൾ. ജനങ്ങൾക്ക് താങ്ങാനാകുന്ന നികുതി വർധനയാകും ഉണ്ടാകുകയെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം വിപണി ഉണർന്ന സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കാൻ ശ്രമത്തിന് ബജറ്റ് ഊന്നൽ നൽകുമെന്നാണ് കരുതുന്നത്.

കിഫ്ബി പ്രതിസന്ധിയിലായിരിക്കുന്നതിനാൽ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെന്നാണ് കരുതുന്നത്. വാർഷിക പദ്ധതി വിഹിതം ഉയർത്താത്തതിനാൽ പല വകുപ്പുകൾക്കും പുതിയ പദ്ധതികൾ കുറയും. നിലവിലെ പദ്ധതികൾ പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്നാൽ  ക്ഷേമപെൻഷൻ കൂട്ടില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണത്തെ ബജറ്റിൽ വർധന വരുത്തിയില്ലെങ്കിൽ വരുന്ന ബജറ്റുകളിൽ വലിയ തോതിൽ ക്ഷേമപെൻഷൻ ഉയർത്തേണ്ടിവരും.

രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാമത്തെ സമ്പൂർണ്ണ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. ഇത്തവണയും പേപ്പർരഹിത ബജറ്റാണ്‌. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ‘കേരള ബജറ്റ്’ മൊബൈൽ ആപ്ലിക്കേഷനുണ്ട്. ആൻഡ്രോയിഡ്‌, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.