താജ് വെസ്റ്റ് എൻഡ് ഹോട്ടൽ പരിസരത്ത് വിമാനങ്ങൾക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടല്‍ താജ് വെസ്റ്റ് എന്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. പ്രതാപ് റെഡ്ഡി അറിയിച്ചു. ഇത് സംബന്ധിച്ച് സിറ്റി പോലീസ് ഔദ്യോഗികമായി ഉത്തരവ് പുറപെടുവിച്ചു.
ഹോട്ടലില്‍ നടക്കുന്ന ജി-20 അധ്യക്ഷ യോഗത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് നിരോധനം. വിവിഐപികളുടെയും വിദേശ പ്രതിനിധികളുടെയും സുരക്ഷയുടെ ഭാഗമായി, ഹോട്ടല്‍ താജ് വെസ്റ്റ് എന്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് താൽകാലിക വിമാന നിരോധന മേഖല പ്രഖ്യാപിച്ചതായാണ് ഉത്തരവ്.
ഡ്രോണുകള്‍, യുഎവികള്‍, ഗ്ലൈഡര്‍ വിമാനങ്ങള്‍ എന്നിങ്ങനെ എല്ലാ ചെറുവിമാനങ്ങളും നോണ്‍-ഷെഡ്യൂള്‍ വിമാനങ്ങളും ഈ പരിധിക്കുള്ളില്‍ പറക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ಬೆಂಗಳೂರಿನಲ್ಲಿ ಜಿ20 ಶೃಂಗಸಭೆ – ತಾಜ್ ವೆಸ್ಟ್ ಎಂಡ್ ಆವರಣದ ಮೇಲೆ No Fly Zone ಜಾರಿ https://t.co/n1xnq2FRVe#Bengaluru #G20Summit #NoFlyZone #Section144 #TajWestEnd #G20
— PublicTV (@publictvnews) February 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.