പ്രണയം നിരസിച്ച് യുവതി; നഷ്ടപരിഹാരമായി 24 കോടി ആവശ്യപ്പെട്ട് യുവാവ്

പ്രണയം നിരസിച്ച യുവതിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിംഗപ്പൂര്‍ സ്വദേശിയായ യുവാവ്. കൗഷിഗണ്‍ എന്ന യുവാവാണ് നോറ ടാന്‍ എന്ന യുവതിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 24 കോടി നഷ്ടപരിഹാരവും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016ലാണ് കൗഷിഗണ്‍ നോറയുമായി സൗഹൃദത്തിലാകുന്നത്. നോറയോട് സൗഹൃദത്തിന് പുറത്ത് പ്രണയമായിരുന്നു ഇയാള്‍ക്ക്. എന്നാല്‍ ഇതൊരു സൗഹൃദമായി മാത്രമെ നോറ കണ്ടിരുന്നുള്ളു.
താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി തന്നെ തിരിച്ചു പ്രണയിക്കുന്നില്ല എന്നും ഒരു സുഹൃത്തായി മാത്രമാണ് കരുതുന്നതെന്നും അതിനാല്‍ തന്റെ വികാരങ്ങളെ മാനിക്കാത്ത പെണ്‍കുട്ടി തനിക്ക് 24 കോടി രൂപയോളം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇയാളുടെ പരാതി.
നോറയ്ക്ക് മുന്നില്‍ രണ്ടേ രണ്ട് വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ ഈ ബന്ധം അംഗീകരിച്ച് മുന്നോട്ട് പോകുക. അല്ലെങ്കില്‍ എല്ലാ പ്രശ്‌നങ്ങളെയും നേരിടുക. അതിന് ശേഷം കൗഷിഗണ് ഉണ്ടായ മാനസിക പ്രശ്‌നങ്ങളില്‍ നിന്നും അയാളെ കരകയറ്റാനായി നടത്തിയ ചികിത്സയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണയുമായി നോറ എത്തിയിരുന്നു. തങ്ങള്‍ പ്രണയിതാക്കളല്ല എന്ന് കൗഷിഗണെ ബോധ്യപ്പെടുത്താനുള്ള തെറാപ്പിയായിരുന്നു അത്. ഏകദേശം 18 മാസത്തോളം തെറാപ്പി തുടര്‍ന്നു. അതിന് ശേഷം നോറ കൗഷിഗണുമായി ഇടപെഴകുന്നത് പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് നോറയ്‌ക്കെതിരെ നിയമനടപടിയുമായി കൗഷിഗണ്‍ രംഗത്തെത്തിയത്.
ഏകദേശം 3 മില്യണ്‍ (24 കോടി രൂപ) നോറയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടാണ് കൗഷിഗണ്‍ കോടതിയെ സമീപിച്ചത്. രണ്ട് പരാതികളാണ് കൗഷിഗണ്‍ നോറയ്‌ക്കെതിരെ നല്‍കിയത്. നോറ തന്നെ ഉപേക്ഷിച്ചത് തന്റെ മാനസിക നില തകര്‍ത്തുവെന്നും തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും കൗഷിഗണ്‍ പരാതിയില്‍ ഉന്നയിച്ചു. സമൂഹത്തിലെ തന്റെ പേരിനെ കളങ്കമേല്‍പ്പിക്കുന്ന നടപടിയാണ് നോറയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കൗഷിഗണ്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രൊഫഷനെയും ഈ സംഭവങ്ങള്‍ ദോഷകരമായിട്ടാണ് ബാധിച്ചതെന്നും കൗഷിഗണ്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.