ഭൂമി അഴിമതി; സിദ്ധരാമയ്യക്കെതിരെ ലോകായുക്തയിൽ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, റോബർട്ട് വദ്ര എന്നിവരുടെ പേരിൽ കർണാടക ലോകായുക്തയിൽ പരാതി.
സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് റോബർട്ട് വദ്ര പാർട്ണറായ ഡി.എൽ.എഫ്. കമ്പനി 9600 കോടി രൂപ വിലമതിക്കുന്ന 1100 ഏക്കർ സ്ഥലം സ്വന്തമാക്കിയെന്നതാണ് പരാതി. ബിജെപി പാർട്ടിയുടെ ബെംഗളൂരു സൗത്ത് ജില്ലാ യൂണിറ്റ് പ്രസിഡന്റ് എൻ.ആർ. രമേഷാണ് പരാതി നൽകിയത്. തെളിവുകളായി 3728 പേജുകളുള്ള രേഖകളും 900 ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ലോകായുക്ത കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2013 മുതൽ 2018 വരെയുള്ള കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ഡി.എൽ.എഫ്. കമ്പനി 1100 ഏക്കർ സർക്കാർസ്ഥലം അനധികൃതമായി സ്വന്തമാക്കിയതെന്ന് പരാതിയിൽ ആരോപിച്ചു. ബെംഗളൂരുവിന് സമീപത്തെ പെദ്ദനപാളയ, വർത്തൂർ, ഗംഗനഹള്ളി എന്നിവിടങ്ങളിലാണ് ഈ ഭൂമിയുള്ളത്.
കോൺഗ്രസ് നേതാക്കളായ കെ.ജെ. ജോർജ്, കൃഷ്ണ ബൈരെഗൗഡ, യു.ടി. ഖാദർ, സമീർ അഹമ്മദ് ഖാൻ, എം.ബി. പാട്ടീൽ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണപ്പ, എൻ.എ. ഹാരിസ് എന്നിവരുടെയും ഒമ്പത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും അഞ്ച് കെ.എ.എസ്. ഉദ്യോഗസ്ഥരുടെയും പേരുകളും പരാതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.