മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് പിആർഒ

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് ജസ്റ്റിസും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ഹൈക്കോടതി പിആര്‍ഒ. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏതാണ്ട മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മില്‍ ഉള്ള കൂടിക്കാഴ്ച മാധ്യമങ്ങളില്‍ വാർത്തയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി പി.ആർ.ഒ. വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
