പാകിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു

മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാൻ തയ്യാറാകത്തതിന്റെ പേരിൽ വിക്കിപീഡിയ രാജ്യത്ത് നിരോധിച്ചതായി പാകിസ്ഥാൻ ടെലികോം അതോറിട്ടി അറിയിച്ചു.

നേരത്തെ പാകിസ്ഥാൻ അധികാരികൾ വിക്കിപീഡിയയെ 48 മണിക്കൂർ കരിമ്പട്ടികയിൽ ഉൾപെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് പൂർണമായും നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. അതേസമയം വെബ്സൈറ്റ് ഉള്ളടക്കം നീക്കം ചെയ്‌താൽ നിരോധനം മാറ്റുന്നത് പരി​ഗണിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

ഇതുസബന്ധിച്ച അറിയിപ്പ് വിക്കിപീഡിയയ്ക്ക് അയച്ചിരുന്നു. എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താനോ വിശദീകരണം നൽകാനോ വിക്കിപീഡിയ തയ്യാറായില്ലെന്നും ടെലികോം ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധനത്തിനെതിരെ വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധവും ഉയർന്നു.

വിക്കിപീഡിയ ആർക്കും എഡിറ്റ് ചെയ്യാവുന്ന ഒരു ക്രൗഡ് സോഴ്‌സ് പ്ലാറ്റ്‌ഫോമാണെന്നും നിരോധിക്കുന്നതിന് പകരം ഉള്ളടക്കം എഡിറ്റ് ചെയ്യുന്നതാണ് നല്ലതെന്നാണ് പാകിസ്ഥാനിലെ മാധ്യമ സ്ഥാപനമായ ബോലോബിയുടെ മേധാവി സന സലീം അഭിപ്രായപ്പെട്ടു.

ഇത്തരമൊരു നിരോധനം ഭരണഘടന വിരുദ്ധമാണെന്ന് പൊതുപ്രവർത്തക ഉസാമ ഖിൽജി പറഞ്ഞു. സർക്കാരിന്റെ ഈ നടപടി വിദ്യാർഥികളെയും ​ഗവേഷകരെയും പ്രതികൂലമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു. 2012ൽ ഇസ്ലാം വിരുദ്ധ സിനിമയെന്ന് ചൂണ്ടിക്കാട്ടി പാക് സർക്കാർ 700 ലധികം യൂട്യൂബ് ലിങ്കുകളും സമാനമായി നിരോധിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.