Follow the News Bengaluru channel on WhatsApp

ഗതാഗത നിയമലംഘനം; 11ന് മുമ്പ് പിഴ അടക്കുന്നവർക്ക് ഇളവ് വാഗ്ദാനം ചെയ്ത് ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ നടപടിയെന്ന നിലയിൽ ഫെബ്രുവരി 11-ന് മുമ്പ് പിഴ അടക്കുന്നവർക്ക് ഇളവ് വാഗ്ദാനം ചെയ്ത് ഗതാഗത വകുപ്പ്. കോടിക്കണക്കിന് രൂപയുടെ പിഴത്തുക ഇനിയും ലഭിക്കാനുള്ള സാഹചര്യത്തിലാണ് തീരുമാനം.

ഫെബ്രുവരി 11-ന് മുമ്പ് പിഴ അടക്കുന്നവർക്ക് 50 ശതമാനം ഇളവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് വകുപ്പ് പുറപെടുവിച്ചു.

പിഴ അടക്കുന്നതുമായി ബന്ധപ്പെട്ട് ഇ-ചലാൻ ലഭിച്ചവർക്ക് ആണ് 50 ശതമാനം കിഴിവ് നൽകുക. സംസ്ഥാനത്ത് ഏറ്റവുമധികം ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തത് ബെംഗളൂരുവിലാണ്. പിഴ ഇനത്തിൽ 180 കോടി രൂപയാണ് നിലവിൽ വകുപ്പിന് ലഭിക്കാനുള്ളത്.

ഒരു വർഷത്തിനുള്ളിൽ, സിഗ്നൽ ക്യാമറകളുടെ സഹായത്തോടെ ബെംഗളൂരു ട്രാഫിക് പോലീസ് നിയമലംഘനത്തിന് ഒരു കോടിയിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (കെഎസ്എൽഎസ്എ) നേതൃത്വത്തിൽ ജനുവരിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇളവ് നൽകാൻ തീരുമാനമായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.