കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് 18 മാസത്തെ ഡിഎ (ക്ഷാമബത്ത) കുടിശ്ശികയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത.
ഈ വർഷം മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് കേന്ദ്ര സർക്കാരിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.
നേരത്തെ അംഗീകരിച്ച പ്രകാരം നിലവിലുള്ള 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായിട്ടാകും വർധിപ്പിക്കുക.
കേന്ദ്രസർക്കാർ ജീവനക്കാരുടെ മിനിമം വേതനം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വർഷം ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിലുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഹോളിക്ക് ശേഷം ഫിറ്റ്‌മെന്റ് ഫാക്ടർ വർധന സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കാനും നിലവിൽ സാധ്യതയുണ്ട്.
നിലവിലെ പൊതു ഫിറ്റ്‌മെന്റ് ഘടകം 2.57 ശതമാനമാണ്. നേരത്തെ, ആറാം സിപിസി ഫിറ്റ്‌മെന്റ് അനുപാതം 1.86 ആയി ശുപാർശ ചെയ്തിരുന്നു. ഫിറ്റ്‌മെന്റ് ഘടകം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മീറ്റിംഗുകൾ നടന്നിട്ടുണ്ടെന്നും 2024ന് മുമ്പ് ഇത് നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും ഹോളി ആഘോഷങ്ങൾക്ക് ശേഷം 2023 മാർച്ചിൽ ഇത് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ കഴിഞ്ഞ കുറേ മാസങ്ങളായി ഫിറ്റ്‌മെന്റ് ഫാക്‌ടർ 3.68 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
