എസ്എസ്എൽസി ജയിക്കാനുള്ള മാർക്ക് 20 ആക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ജയിക്കാനുള്ള മാർക്ക് 20 ആക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ. പ്രീ-യൂണിവേഴ്‌സിറ്റി ( പി.യു.) ക്ലാസുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്ന പ്രവണത തടയുന്നതിനാണിത്.
നിലവിൽ 28 മാർക്ക് ആണ് എസ്എസ്എൽസി ജയിക്കാൻ ആവശ്യം. മുൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ അധ്യക്ഷനായ കമ്മിഷൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ശുപാർശ ചെയ്തത്.
മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പത്താംക്ലാസിന് ശേഷം പഠനം തുടരുന്നവരുടെ എണ്ണം കർണാടകത്തിൽ തീരെ കുറവാണ്. പത്താം ക്ലാസിലെ വിജയശതമാനം വർധിപ്പിച്ചാൽ ഈ സാഹചര്യം മറികടക്കാൻ കഴിയുമെന്നാണ് ഭരണപരിഷ്കാര കമ്മിഷന്റെ നിർദേശം.
നിലവിൽ 80-ൽ 28 മാർക്കാണ് ജയിക്കാൻ വേണ്ടത്. ഇത് 20 ആക്കുന്നതോടെ വിജയശതമാനം വർധിക്കും. കൂടുതൽ പേർ ഉപരിപഠനത്തിന് തയ്യാറാകും. ഇതിന് മുന്നോടിയായി ഗ്രാമീണമേഖലകളിൽ കൂടുതൽ പി.യു. കോളേജുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കായികമേഖലയുടെ വികസനത്തിന് നഗരമേഖലകളിലെ വസ്തുനികുതിയിൽ ഒരു ശതമാനം സെസ് ഏർപ്പെടുത്തണമെന്നും ഭരണ പരിഷ്കരണ കമ്മിഷൻ നിർദേശം നൽകി.
ഇത്തരത്തിൽ ലഭിക്കുന്ന തുക സ്റ്റേഡിയങ്ങൾ നിർമിക്കാനും മറ്റ് സംവിധാനങ്ങളൊരുക്കാനും ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
